ലുലുവിൽ 'ഇന്ത്യ ഉത്സവ്'ന് തുടക്കമായി

ഒമാനിലെ തെരഞ്ഞെടുത്ത ലുലു ഔട്ട്‌ലെറ്റുകളിലാണ് ഫെസ്റ്റിവൽ നടക്കുക

Update: 2023-01-26 18:27 GMT
Advertising

ഒമാനിൽ ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ലുലുവിൽ 'ഇന്ത്യ ഉത്സവി'ന് തുടക്കമായി. ഫെബ്രുവരി ഒന്നുവരെ ഒമാനിലെ തെരഞ്ഞെടുത്ത ലുലു ഔട്ട്‌ലെറ്റുകളിലാണ്  ഫെസ്റ്റിവൽ നടക്കുക.

ബൗഷറിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് 'ഇന്ത്യ ഉത്സവ്' ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ സംസ്കാരം, പാചകരീതികൾ, ജീവിതശൈലി, ഫാഷൻ, ഭക്ഷണപാനീയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരമായി 'ഇന്ത്യ ഉത്സവ്' മാറും. ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഹൈപ്പർ മാർക്കറ്റ് നടപ്പാക്കിയ 'ഇന്ത്യ ഉത്സവ്' ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു

ഒമാനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ മികച്ച തെളിവാണ് ഇന്ത്യ ഉത്സവെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക ബന്ധങ്ങളും പാരമ്പര്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 'ഇന്ത്യ ഉത്സവ്' സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലുലു ഹൈപ്പർ മാർക്കറ്റ്സ് ഒമാൻ റീജനൽ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച അനുഭവവും ആനന്ദവും പകരുന്നതായിരിക്കും ഫെസ്റ്റിവൽ.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News