മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ജൂണ്‍ 23ന്

എംബസി അങ്കണത്തില്‍ ഉച്ചക്ക് 2.30 മുതൽ നാല് മണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും

Update: 2023-06-20 19:58 GMT
Editor : abs | By : Web Desk

മസ്‌കത്ത്: ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കും മറ്റും പരിഹാരം കാണുന്നതിനായുള്ള എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക്ക് 2.30 മുതൽ നാല് മണി വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും. സുൽത്താനേറ്റില താമസിക്കുന്ന ഇന്ത്യകാർക്ക് തങ്ങളുടെ പരാതികളും സഹായങ്ങൾ ആവശ്യമുള്ള കാര്യങ്ങളും അധികൃതരെ ബോധിപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓപൺ ഹൗസ് സമയത്ത് {98282270} ഫോൺ വിളിച്ച് കാര്യങ്ങൾ അറിയിക്കാം എന്നും എംബസി അധികൃതര്‍ അറിയിച്ചു.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News