ടീനേജ് എൺട്രപ്രണർമാരെ തേടി മീഡിയവൺ-എയ്മർ യങ് സിഇഒ 2025, ലോ​ഗോ പ്രകാശനം ചെയ്തു

ഔദ്യോ​ഗികമായി തുടക്കം കുറിച്ച് ലോ​ഗോ പ്രകാശനം ചെയ്തു

Update: 2025-12-22 10:58 GMT
Editor : geethu | Byline : Web Desk

ടീനേജ് വിദ്യാർഥി സംരംഭകരെ കണ്ടെത്തുന്നതിന് മീഡിയവൺ, എയ്മറുമായി സഹകരിച്ച് യങ് സിഇഒ (Young CEO 2025) ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. കേരളത്തിലെയും ​ഗൾഫ് രാജ്യങ്ങളിലെയും 17 മുതൽ 21 വയസ്സുവരെയുള്ള +2 വിദ്യാർഥികൾക്ക് ഭാ​​ഗമാകാം. എൺട്രപ്രണർഷിപ്പ് എന്താണെന്ന് വിദ്യാർഥികൾക്ക് യഥാർഥ അർഥത്തിൽ മനസിലാക്കാനും സ്റ്റാർട്ടപ്പ് നൈപുണ്യം വികസിപ്പിക്കാനും സാധിക്കും. യങ് സിഇഒ 2025ന് ഔദ്യോ​ഗികമായി തുടക്കം കുറിച്ച് ലോ​ഗോ പ്രകാശനം ചെയ്തു.

+2 വിദ്യാർഥികൾക്കിടയിലെ എൻട്രപ്രണർമാർ, സ്റ്റാർട്ടപ്പ് ആശയങ്ങളുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് യങ് സിഇഒ 2025ലൂടെ. വിദ​ഗ്ധ മെന്റർമാർ നയിക്കുന്ന വർക്ക്ഷോപ്പുകൾ, സ്റ്റാർട്ടപ്പ് ആശയങ്ങൾ ബിസിനസ് മോഡലായി വളർത്താനുള്ള മാർ​ഗനിർ​ദേശങ്ങൾ ലഭിക്കുകയും ആശയങ്ങൾ പിച്ച് ചെയ്യാനുള്ള അവസരങ്ങളുമുണ്ട്. അ​ഗ്രിടെക്, സാമൂഹിക പ്രതിബദ്ധത, ഹെൽത്ത് കെയർ, എഡ്ടെക്, എംഎസ്എംഇ, ക്ലൈമറ്റ് ടെക്, ഡീപ്ടെക് തുടങ്ങി 9 വിഭാ​ഗങ്ങളിലായാണ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്.

Advertising
Advertising

യങ് സിഇഒയ്ക്ക് ഔദ്യോ​ഗികമായി തുടക്കം കുറിച്ച് നടന്ന ലോ​ഗോ പ്രകാശന ചടങ്ങിൽ മീഡിയവൺ സിഇഒ മുഷ്താഖ് അഹ്മദ്, മീഡിയ സൊല്യൂഷൻ ഹെഡ് ബിജോയ് ചന്ദ്രൻ, എയിമർ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് മോൻ തെക്കയിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ മുനീർ മുഹമ്മദ്, ഡയറക്ടർ ഡോ. മുഹമ്മദ് അറക്കൽ ബാവ, ചീഫ് പ്രൊഡക്ട് ഓഫീസർ മുഹമ്മദ് അസീം പനോളി എന്നിവർ പങ്കെടുത്തു.

മലയാളികളുടെ എൻട്രപ്രണർ പരിസ്ഥിതിയിൽ മികച്ച വിദ്യാർഥി സംരംഭകരെ സ്കെയിലപ്പ് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു മാധ്യമസ്ഥാപനം നടത്തുന്ന ആദ്യത്തെ സംരംഭമാണ് യങ് സിഇഒ 2025. ഓരോ വിഭാ​ഗത്തിലും 1 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.

രജിസ്ട്രേഷൻ, വെബിനാർ, പ്രാദേശിക സെമി ഫൈനൽ, ​ഗ്രാൻഡ് ഫിനാലെ എന്നിങ്ങനെ 4 ഘട്ടങ്ങളിലായിട്ടായിരിക്കും ടാലന്റ് ഷോ സംഘടിപ്പിക്കുക. 7450030700, 7450030600 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. 

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News