സൗദിയുടെയും ഒമാൻ്റെയും ആസൂത്രിത ഇടപെടലിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിലായി

ഇവരിൽനിന്ന് 200 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

Update: 2025-12-23 09:32 GMT

മസ്കത്ത്: സൗദിയുടെയും ഒമാൻ്റെയും ആസൂത്രിത അന്വേഷണത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം പിടിയിലായി. സൗദിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ സുൽത്താനേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് മാഫിയയെ പിടികൂടാനായത്. പ്രതികളിൽനിന്ന് 200 കിലോഗ്രാമിൽ കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുത്തു. സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇടപെടലുകൾ, മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെടുത്താൻ ഒമാനി അധികാരികൾക്ക് സഹായകമായെന്ന് സുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ബിൻ ഷാൽഹൂബ് വെളിപപ്പെടുത്തി.

Advertising
Advertising

മയക്കുമരുന്ന് വസ്തുക്കളുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ഒമാൻ സുൽത്താനേറ്റിലെ സുരക്ഷാ ഏജൻസിയുമായുള്ള ക്രിയാത്മകമായ സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഭൂഖണ്ഡങ്ങളിൽ പ്രവ‍‍ർത്തിക്കുന്ന ബഹുരാഷ്ട്ര അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലയെക്കുറിച്ചാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന് വിവരങ്ങൾ ലഭിച്ചത്. മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ നിന്ന് കൂറുമാറിയവരിൽ ഒരാൾ കുറ്റസമ്മതം നടത്തിയതുമൂലം ഒമാനിൽ ഒരു അപ്പാർട്ട്മെന്റ് പിടിച്ചെടുക്കാൻ സാധിച്ചു. അഞ്ച് ലക്ഷം ഒമാനി റിയാലിൻ്റെ മൂല്യമുള്ള മയക്കുമരുന്നാണ് അധികൃത‍ർ കണ്ടെടുത്തത്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News