സൗദി വിദേശ മന്ത്രിക്ക് സ്വീകരണം നൽകി ഒമാൻ സുൽത്താൻ
അൽ ബറക പാലസിലായിരുന്നു സ്വീകരണം
Update: 2025-12-23 11:05 GMT
മസ്കത്ത്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിന് സ്വീകരണം നൽകി ഒമാൻ സുൽത്താൻ. അൽ ബറക പാലസിലായിരുന്നു സ്വീകരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ, ദ്വിപക്ഷീയ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുള്ള ശ്രമങ്ങൾ, പൊതുവായ താൽപര്യങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ചയായത്.
സൗദി വിദേശകാര്യ മന്ത്രി പ്രാദേശികവും അന്താരാഷ്ട്രവുമായ നിലവിലുള്ള വിവിധ വിഷയങ്ങളും സൗദിയുടെ നിലപാടുകളും വിശദീകരിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇക്കാര്യങ്ങളിലുള്ള തന്റെ വീക്ഷണങ്ങൾ മന്ത്രിയുമായി പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച.