സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനഃസ്ഥാപിച്ചു

കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതിയ ഷെഡ്യൂളിലുള്ളത്

Update: 2025-12-23 10:19 GMT
Editor : Thameem CP | By : Web Desk

സലാല: രണ്ട് മാസത്തോളമായി നിർത്തിവെച്ചിരുന്ന സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ മാർച്ച് ഒന്നു മുതൽ പുനഃസ്ഥാപിച്ചു. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതിയ ഷെഡ്യൂളിലുള്ളത്. എന്നാൽ കണ്ണൂർ,തിരുവനന്തപുരം സർവീസുകൾ പുതുക്കിയ ഷെഡ്യുളിലും ഇല്ല.

മാർച്ച് ഒന്നു മുതൽ കൊച്ചിയിലേക്ക് വ്യഴം, ഞായർ ദിവസങ്ങളിലാണ് സർവീസ്. രാവിലെ 9.50ന് കൊച്ചിയിൽ നിന്ന് സലാലയിലേക്കും ഉച്ചക്ക് 1.25ന് സലാലയിൽ നിന്ന് കൊച്ചിയിലേക്കുമാണ് സർവീസ്. മാർച്ച് മൂന്ന് മുതൽ കോഴിക്കോട് നിന്ന് 10.50ന് സലാലയിലേക്കും 2.20 ന് സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് സർവീസ്. തുടക്കത്തിൽ 50 റിയാലിനടുത്താണ് നിരക്കുകൾ.

സലാലയിൽ നിന്ന് നേരിട്ടുള്ള ഏക സർവീസായിരുന്ന എക്‌സ്പ്രസ് ഫ്ൈളറ്റുകൾ റദ്ദാക്കിയത് പ്രവാസികളെ വലിയ പ്രയാസത്തിലാക്കിയിരുന്നു. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്കും, എം.പി മാർക്കും, കേന്ദ്ര വ്യോമയാന മന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നു. കണ്ണൂരിലേക്ക് ആഴ്ചയിൽ ഒരു സർവ്വീസെങ്കിലും ആരംഭിക്കണമെന്ന് ആവശ്യം കൂടി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോക കേരളസഭാംഗം പവിത്രൻ കാരായി പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News