ഇന്ത്യൻ രൂപ താഴ്ന്ന നിലയിൽ; പ്രവാസികളുടെ പണമയക്കൽ മൂല്യം വർധിച്ചു

1 ഒമാനി റിയാൽ = 237.61 ഇന്ത്യൻ രൂപ

Update: 2026-01-21 12:58 GMT

മസ്‌കത്ത്: എക്കാലത്തെയും താഴ്ന്ന നിലയിലെത്തി ഇന്ത്യൻ രൂപ. നിലവിൽ ഒരു ഒമാനി റിയാലിന് 237.61 ഇന്ത്യൻ രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കൽ മൂല്യം വർധിച്ചിരിക്കുകയാണ്.

ആഗോളതലത്തിലെ പ്രധാന കറൻസികൾക്കെതിരെ ഇന്ത്യൻ രൂപ (INR) ദുർബലമാകുകയാണ്. ഒമാനി റിയാലിനെതിരെ (OMR) വിനിമയ നിരക്ക് 240 ലേക്ക് അടുക്കുകയാണ്. ലൈവ് കറൻസി ട്രാക്കിങ് പ്ലാറ്റ്ഫോമുകൾ പ്രകാരം, ജനുവരി 21 ബുധനാഴ്ച രാവിലെ, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഒമാനി റിയാലിന് ഏകദേശം 237.6 ആണ്.

കഴിഞ്ഞ ഒരു മാസമായി രൂപക്കെതിരെ റിയാലിന്റെ വിലവർധനവ് തുടരുകയാണ്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞതാണ് റിയാലിന്റെ ശക്തിക്ക് കാരണമെന്ന് മാർക്കറ്റ് വിശകലന വിദഗ്ധർ പറയുന്നു. വിദേശ മൂലധന ഒഴുക്ക്, ആഗോള വ്യാപാര ആശങ്കകൾ, വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാണ് ഇടിവിന് കാരണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News