2024 ഡിസംബറിൽ മസ്‌കത്ത് വിമാനത്താവളം വഴി കൂടുതൽ സഞ്ചരിച്ചത് ഇന്ത്യക്കാർ
90,442 പേർ യാത്ര പുറപ്പെട്ടു, 87,886 പേർ വന്നിറങ്ങി
Update: 2025-01-22 12:22 GMT
2024 ഡിസംബറിൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതൽ സഞ്ചരിച്ചത് ഇന്ത്യക്കാർ. 90,442 പേർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ടു, 87,886 പേർ അവിടെ വന്നിറങ്ങി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനാ (എൻസിഎസ്ഐ)ണ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ ഏറ്റവും പുതിയ ട്രാഫിക് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്.
ഇന്ത്യക്കാർക്ക് ശേഷം ഒമാനികളിലാണ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതൽ സഞ്ചരിച്ചത്. 51,799 പേർ വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെട്ടപ്പോൾ 54,577 പേർ വന്നിറങ്ങി. ഇതേ കാലയളവിൽ 27,789 പുറപ്പെടലും 29,002 വന്നിറങ്ങലും നടത്തിയ പാകിസ്താൻ പൗരന്മാർ മൂന്നാം സ്ഥാനത്താണ്.