ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് സലാലയിൽ തുടക്കം
ഡിസംബർ പത്തൊമ്പതിനാണ് ഫൈനൽ മത്സരം
Update: 2025-11-24 11:50 GMT
സലാല: ഫാസ് അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന് സലാലയിൽ തുടക്കമായി. സലാലയിലെ പത്ത് സ്വകാര്യ സ്കൂളുകളും ഒരു അക്കാദമിയുമാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പാക് സ്കൂൾ മൈതാനിയിൽ നടന്ന പരിപാടിയിൽ ദോഫാർ യൂത്ത് ആന്റ് സ്പോട്സ് അസി.ഡയറക്ടർ ഫൈസൽ അൽ നഹ്‌ദി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു.
അഹ്‌മദ് കൊവാർ, ഡോ: കെ.സനാതനൻ , ആദിൽ, ഇഹ്‌സാൻ തായാ, ഒ. അബുദുൽ ഗഫൂർ വിവിധ ടീമുകളുടെ സ്പോൺസർമാരും ചടങ്ങിൽ സംബന്ധിച്ചു. ഉദ്‌ഘാടന ദിവസം നടന്ന രണ്ട് മത്സരങ്ങളിൽ ബ്രിട്ടീഷ് സ്കൂൾ, വേൾഡ് സ്കൂൾ എന്നിവർ വിജയിച്ചു.
കെ.പി.സുബൈർ, നബാൻ, ഫർദീൻ എന്നിവരാണ് മത്സരം നിയന്ത്രിച്ചത്. ഡിസംബർ പത്തൊമ്പതിനാണ് ഫൈനൽ മത്സരം. ഫാസ് അക്കാദമി ചെയർമാൻ ജംഷാദ് അലി, അമീർ കല്ലാച്ചി, ദേവിക, തുടങ്ങിയവർ നേതൃതം നൽകി.