ഒമാനിൽ ഓഹരികൾ, ബോണ്ടുകൾ ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ നിക്ഷേപിച്ചാൽ നിയമപരിരക്ഷ ലഭിക്കില്ല

നിക്ഷേപകർക്ക് ജാ​ഗ്രതാ നിർദേശവുമായി ഒമാൻ എഫ്എസ്എ

Update: 2026-04-10 15:56 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾക്കായി നിക്ഷേപകർ ലൈസൻസില്ലാത്ത സ്ഥാപനങ്ങളെ സമീപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി. നിക്ഷേപകരെ ബോധവൽക്കരിക്കുന്നതിനായി അതോറിറ്റി പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ പണം നഷ്ടപ്പെടാനും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനും കാരണമാകും. ഇത്തരം സ്ഥാപനങ്ങൾക്ക് നിയമപരിരക്ഷ ഉണ്ടാകില്ലെന്നും എഫ്എസ്എ പറയുന്നു.

വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളിൽ ജാ​ഗ്രത വേണം. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് സ്ഥാപനത്തിന് ഒമാനിൽ പ്രവർത്തിക്കാൻ ആവശ്യമായ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണം അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളുടെ പട്ടിക പരിശോധിക്കാൻ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശേധിക്കാമെന്നും എഫ്എസ് എ പറഞ്ഞു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News