ഐഒസി സലാലയിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു
വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഒരുക്കി
Update: 2025-11-16 14:22 GMT
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഒമാൻ സലാല ചാപ്‌റ്റർ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സലാല മ്യൂസിയം ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്, പെൻസിൽ സ്കെച്ച്, ക്ലേ മോഡലിങ്, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഫാൻസി ഡ്രസ് മത്സരം, കഥപറയൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് ശ്യം മോഹൻ ഫിറോസ് റഹ്മാൻ, സജീവ് ജോസഫ്, സിജി ലിൻസൻ ,രജിഷ ബാബു എന്നിവർ സംസാരിച്ചു. കൺവീനർ രാഹുൽ മണി റിസാൻ മാസ്റ്റർ, സുഹൈൽ, നിയാസ്, റഊഫ് എന്നിവർ നേതൃത്വം നൽകി.