ഇഖ്‌റ കെയർ സലാല അവാർഡ് വിതരണം ഡിസംബർ 6ന്

ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ഈ വർഷം ഒ.അബ്ദുൽ ഗഫൂറിന് നൽകും

Update: 2024-11-16 07:34 GMT

സലാല: ഇഖ്റ കെയർ സലാല എല്ലാ വർഷവും വിതരണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തകനുള്ള നൗഷാദ് നാലകത്ത് അവാർഡ് ഈ വർഷം ഒ.അബ്ദുൽ ഗഫൂറിന് നൽകും. ഡിസംബർ ആറിന് ലുബാൻ പാലസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ അനിൽ മുഹമ്മദ് മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫ്‌ലയർ പ്രകാശനം ഇഖ്റ അക്കാദമി ഹാളിൽ നടന്നു. ഡോ. കെ.സനാതനൻ, ഡോ.അബൂബക്കർ സിദ്ദീഖ്, ഡോ.നിഷ്താർ, വി.വി. അബ്ദുസലാം ഹാജി, ഡോ. അജിത് സന്തോഷ് എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ:ഷാജിദ് മരുതോറ, ചീഫ് പാട്രൻ ഹുസൈൻ കാച്ചിലോടി,കൺവീനർ ഫായിസ് അത്തോളി, സാലിഹ് തലശ്ശേരി, സൈഫുദ്ധീൻ അലിയാമ്പത്ത്, നൗഫൽ കായക്കൊടി എന്നിവർ നേതൃത്യം നൽകി.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News