ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Update: 2023-09-07 20:16 GMT
Advertising

കൈരളി സലാലയില്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. സെന്റര്‍ ഇന്‍ഡോർ സ്റ്റേഡിയത്തില്‍ നടന്ന ഡബിള്‍സ് ടൂര്‍ണമെന്റില്‍ അജിതും ഹാഷിമും വിജയികളായി. 

ഇരുപത് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ദിനേശും നിസാറുമടങ്ങിയ ടീമാണ്‌ രണ്ടാമതെത്തിയത്. വിജയികള്‍ക്ക് ബദര്‍ സമ മാനേജര്‍ അബ്‌ദുല്‍ അസീസ് ,ഹസന്‍ തബൂക്ക് ,മുനീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൈരളി കേന്ദ്ര നേതാക്കള്‍ സംബന്ധിച്ചു.

മനോജ് വി.ആർ , അബ്ദുള്ള കുട്ടി, ആന്റണി, ഷെമീന അൻസാരി, ഷെഹീർ, അനൂപ് ,സിയാദ് എന്നിവര്‍ നേത്യത്വം നല്‍‌കി. കൈരളിയുടെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ്‌ ടൂര്‍ണമെന്റ് ഒരുക്കിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News