കൈരളി സലാല വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Update: 2023-10-10 13:42 GMT
Advertising

കൈരളി സലാല 35 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്നപരിപാടിയിൽ പ്രസിഡന്റ് ഗംഗാധരന്‍ അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിജോയ് പേരാവൂര്‍, ഷീബ സുമേഷ് എന്നിവര്‍ സംസാരിച്ചു. കെ.ടി ജലീല്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്തു.



അബ്ദുറഹിമാന്‍ അബ്ദുല്ല അല്‍ മനാരി, അഹമ്മദ് ജബലി, ഫായിസ അഹമ്മദ് , ഡോ. സനാതനന്‍, രാകേഷ് കുമാര്‍ ജ, ഡോ. അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ അതിഥികളായിരുന്നു.

അല്‍ ബഹ്‌ജ ചാരിറ്റിക്ക് വേണ്ടിയുള്ള വീല്‍ചെയറുകള്‍, സര്‍ജിക്കല്‍ ബെഡുകള്‍, വാക്കിങ്ങ് സ്റ്റിക്കുകള്‍ എന്നിവ ചടങ്ങില്‍ കൈമാറി ലോക കേരളസഭാംഗങ്ങളായ പവിത്രന്‍ കാരായി, ഹേമ ഗംഗാധരന്‍ അംബുജാക്ഷന്‍, എകെ പവിത്രന്‍, കെ.എ റഹീം, പ്രോഗാം കണ്‍വീനര്‍ മന്‍സൂര്‍ പട്ടാമ്പി, ലിജോ ലാസര്‍, ലത്തിഫ് അമ്പലപ്പാറ, റിജിന്‍, രാജീവന്‍, അശ്വനി രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രശസ്‌ത ഗായിക കെ.എസ് രഹ്നയുടെയും മാസ്റ്റര്‍ തേജസിന്‍റെയും നേതൃത്വത്തിൽ ഗാനമേള നടന്നു. സലാലയിലെ കലാ കാരന്മാര്‍ അവതരിപ്പിച്ച വിവിധ നൃത്തങ്ങളും അരങ്ങേറി. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News