അഹ്‌ലൻ മലപ്പുറം; കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചു

വിവിധ കലാ കായിക പരിപാടികൾ നടന്നു

Update: 2025-05-19 12:42 GMT

സലാല: കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി ഇത്തീനിലെ ഫാം ഹൗസിൽ 'അഹ്‌ലൻ മലപ്പുറം' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വേൾഡ് കെഎംസിസി സെക്രട്ടറി ഷബീർ കാലടി ഉദ്ഘാടനം ചെയ്തു. ശമീൽ ചേളാരി അധ്യക്ഷത വഹിച്ചു.

പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി. കെഎംസിസി പ്രസിഡന്റ് വി.പി അബ്ദുസലാം ഹാജി, നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ, ഹുസൈൻ കാച്ചിലോടി, അബ്ദുൽ ഹമീദ് ഫൈസി എന്നിവർ സംസാരിച്ചു. റഷീദ് കൈനിക്കര, ഷസ്‌ന നിസാർ എന്നിവരും പങ്കെടുത്തു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക പരിപാടികൾ നടന്നു. ലഹരിക്കെതിരെ എന്ന തലക്കെട്ടിൽ നടന്ന ചർച്ചക്ക് ശിഹാബ് കാളികാവ് നേതൃത്വം നൽകി. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി റഹീം താനാളൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ ജംഷദ് നന്ദിയും പറഞ്ഞു.

ഷൗക്കത്ത് പുറമണ്ണൂർ, കാസിം കോക്കൂർ, ബുഷൈർ മൂളപ്പുറം, അബ്ദുല്ല അൻവരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മലപ്പുറം ജില്ലക്കാരായ പ്രവർത്തകരും കുടുംബാഗങ്ങളുമാണ് പരിപാടിയിൽ സംബന്ധിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News