കെഎംസിസി സലാല വോളിബോൾ ടൂർണമന്റ്: അൽ വഹ്‌ദ ക്ലബ്ബ് വിജയികൾ
കോസ്മോ ക്ലബ് റണ്ണർസ് അപ്പ് ആയി
Update: 2025-11-16 14:08 GMT
സലാല: കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് സാഹിബ് മെമ്മോറിയൽ പുരുഷ വോളീബോൾ ടൂർണമെന്റിൽ അൽ വഹ്ദ ക്ലബ് ചാമ്പ്യൻമരായി. കോസ്മോ ക്ലബ് റണ്ണർസ് അപ്പ് ആയി. സലാല സെന്ററിലെ ദോഫാർ ക്ലബ്ബ് മൈതാനിയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ നടന്ന ടൂർണമെന്റിൽ സ്വദേശികളുടെയും പ്രവാസികളുടെയുമായി ആറ് ടീമുകളാണ് പങ്കെടുത്തത്. വിജയികൾക്ക് വി.പി.അബ്‌ദുസ്സലാം ഹാജി, റഷീദ് കൽപ്പറ്റ, ഷിജു ശശിധരൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അയ്യൂബ് ഇരിക്കൂർ, കെ എം സി സി കണ്ണൂർ ജില്ല പ്രസിഡന്റ് റഷീദ് നാലകത്ത്, റസാഖ് സ്വിസ്സ്, ശുകൂർ എന്നിവർ നേത്യത്വം നൽകി. നൂറുകണക്കിനാളുകൾ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. ഒരാഴ്ച മുമ്പ് കെഎംസിസി തൃശൂർ ജില്ല കമ്മിറ്റി വടംവലി മത്സരം സംഘടിപ്പിച്ചിരുന്നു