കൊല്ലം സ്വദേശി ഒമാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു

Update: 2025-09-18 15:28 GMT

മസ്‌കത്ത്: കൊല്ലം സ്വദേശിയെ ഒമാനിലെ ഇബ്ര സഫാലയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെളിച്ചിക്കാല, കൈതക്കുഴി മിഷൻ വില്ലയിൽ ഷാജി വിഷ്ണു (26)നെയാണ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

പിതാവ്: ഷാജി, മാതാവ്: ബിന്ദു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News