തണുത്തുറഞ്ഞ് ഒമാൻ
ഏറ്റവും കുറഞ്ഞ താപനില ജബൽ ഷംസിൽ -2.2°C
Update: 2026-01-08 11:50 GMT
മസ്‌കത്ത്: ഒമാനിലെ പല ഗവർണറേറ്റുകളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താപനിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA). ജബൽ ഷംസിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്, -2.2°C.
സൈഖിലാണ് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനില, 3.4°C. മുഖ്ഷിൻ 9.4°C, ഹൈമ 10.0°C, അൽ മസ്‌യൂന 10.3°, യാൻകുൽ 11.2°C, സുനൈന 11.4°C, ഇബ്രി 11.8°C, തുംറൈത്ത് 12.3°C, ഫഹൂദ് 12.5°C, ഹംറാഉദ്ദുറൂഅ് 12.5°C എന്നിങ്ങനെയാണ് ഇതര സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നാണ് റീഡിങ്ങുകൾ എടുത്തതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.