സലാലയിൽ എൻ.എസ്.എസിന്റെ മന്നം ജയന്തിയാഘോഷം ജനുവരി 24ന്
സിനിമ മിമിമ്രി കലാകാരന്മാരായ അസീസ് നെടുമങ്ങാട്, നോബി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകും
Update: 2025-01-21 15:31 GMT
സലാല: എൻ.എസ്.എസ് ആചാര്യനായ മന്നത്ത് പത്മനാഭന്റെ 148ാമത് ജയന്തിയാഘോഷം വിപുലമായ പരിപാടികളോടെ സലാലയിൽ നടക്കും. ജനുവരി 24 വെള്ളി മിനിസ്ട്രി ഉടമസ്ഥതയിലുള്ള യൂത്ത് കോംപ്ലക്‌സിൽ വൈകിട്ട് ഏഴ് മണിക്ക് പരിപാടികൾ ആരാംഭിക്കും.
സിനിമ മിമിമ്രി കലാകാരന്മാരായ അസീസ് നെടുമങ്ങാട്, നോബി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകും. കൂടാതെ സലാലയിലെ 13 ന്യത്താധ്യാപകർ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും അരങ്ങേറും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സേതു കുമാർ പറഞ്ഞു.