സലാലയിൽ മീഡിയവൺ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു

ഐ.എം.ഐ ഹാളിൽ നടന്ന ഐക്യദാർഢ്യസംഗമത്തിൽ മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ എസ്.എ അജിംസാണ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചത്.

Update: 2022-03-07 16:06 GMT

ഗൾഫ് മാധ്യമം, മീഡിയവൺ കോർഡിനേഷൻ കമ്മിറ്റി സലാലയിൽ മീഡിയവൺ ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു. ഐ.എം.ഐ ഹാളിൽ നടന്ന ഐക്യദാർഢ്യസംഗമത്തിൽ മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ എസ്.എ അജിംസാണ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചത്. എന്ത് പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വന്നാലും മീഡിയവൺ ആരുടെ മുമ്പിലും മുട്ടുമടക്കില്ലെന്ന് ഓൺലൈനിലൂടെ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. മീഡിയവൺ നടത്തുന്ന ജനാധിപത്യ പോരാട്ടത്തിൽ ഒപ്പം ഉണ്ടാവുമെന്ന് തുടർന്ന് സംസാരിച്ചവർ പറഞ്ഞു.

വിവിധ സംഘടനാ ഭാരവാഹികളും സാമൂഹ്യപ്രവർത്തകരുമായ റഷീദ് കൽപറ്റ, ഗംഗാധരൻ, കെ.ഷൗക്കത്തലി, ഹരികുമാർ, ഡോ:നിസ്താർ, ഇബ്രാഹിം വേളം, റസ്സൽ മുഹമ്മദ്, ഹുസൈൻ കാച്ചിലോടി, മുനീർ മുട്ടുങ്ങൽ തുടങ്ങിയവർ ഐക്യദാർഢ്യമർപ്പിച്ച് സംസാരിച്ചു. മീഡിയവൺ ഷെൽഫിനെ സദസ്സിന് പരിചയപ്പെടുത്തി. സാമൂഹ്യ സാംസ്‌കാരിക ബിസിനസ് മേഖലയിലെ പ്രത്യേക ക്ഷണിതാക്കളാണ് ചടങ്ങിൽ സംബന്ധിച്ചത്. കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ജി.സലിംസേട്ട് അധ്യക്ഷത വഹിച്ചു. സാബുഖാൻ സ്വാഗതവും സി.പി.ഹാരിസ് നന്ദിയും പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News