Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിൽ ഉൽപന്നങ്ങളിൽ ഒമാനി ക്വാളിറ്റി മാർക്ക് ഉപയോഗിക്കുന്നതിൽ നിര്‍മാതാക്കൾക്കും, ഇറക്കുമതിക്കാര്‍ക്കും നിർദേശവുമായി വാണിജ്യ മന്ത്രാലയം. ക്വാളിറ്റി മാർക്ക് ഉപയോഗിക്കാൻ നിർബന്ധമായും ലൈസൻസ് നേടണം. മാർച്ച് ഒന്നുമുതൽ രാജ്യത്തെ എല്ലാ പ്രവേശന ഇടങ്ങളിലും പരിശോധന ആരംഭിക്കുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ലൈസന്‍സ് നേടാനോ പുതുക്കാനോ ആഗ്രഹിക്കുന്ന കമ്പനികള്‍ ബന്ധപ്പെട്ട അംഗീകൃത സ്ഥാപനങ്ങളിലൂടെ ഹസം പ്ലാറ്റ്‌ഫോം വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. മാര്‍ച്ച് ഒന്ന് മുതല്‍ എല്ലാ പ്രവേശന പോയിന്റുകളിലും നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. സുല്‍ത്താനേറ്റില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ദേശീയ ഉത്പ്പന്നങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും സഹായകമാകുന്ന ഏറ്റവും പ്രധാനപ്പെട്ട അടയാളമായി ഒമാനി ക്വാളിറ്റി മാര്‍ക്ക് കണക്കാക്കപ്പെടുന്നു. ഉത്പന്നങ്ങൾ ദേശീയ മാനദണ്ഡങ്ങളും സാങ്കേതിക ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. നിർമാണ പ്രക്രിയയുടെ മുഴുവൻ ഘട്ടങ്ങളിലും ഏകീകൃത ഗുണനിലവാര നിയന്ത്രണങ്ങൽ പ്രയോഗിക്കുന്നുവെന്നുള്ള ഔദ്യോഗിക അംഗീകരമായാണ് ക്വാളിറ്റി മാർക്ക് പ്രവർത്തിക്കുന്നത്.