ഉഭയകക്ഷി ബന്ധങ്ങളിൽ പുതുചരിത്രം; ഒമാൻ സുൽത്താൻന്റെ ഇന്ത്യാ സന്ദർശനം പൂര്‍ത്തിയായി

വ്യവസായ പ്രമുഖരുമായി ഒമാൻ സുൽത്താൻ കൂടിക്കാഴ്ച നടത്തി

Update: 2023-12-17 17:55 GMT
Advertising

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനമായി. ഉഭയകക്ഷി ബന്ധങ്ങളിൽ പുതുചരിതം തീർത്തും, സഹകരണങ്ങൾ ശക്തിപ്പെടുത്തിയുമാണ് ഒമാൻ സുൽത്താൻ ഇന്ത്യയിൽ നിന്ന് മടങ്ങിയത് .ഒമാൻ ഭരണാധികാരിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ന്യൂഡൽഹയിൽ നിരവധി വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, വ്യാപാര വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു.

ഒമാനിൽ വിവിധ മേഖലകളിൽ ലഭ്യമായ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ വ്യാപാരികളോട് സുൽത്താൻ നിർദ്ദേശിച്ചു. സാമ്പത്തിക, വ്യാപാര വിഷയങ്ങളിലെ വീക്ഷണങ്ങൾ വ്യവസായികളും കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ കൂടിക്കാഴ്ച സഹായിക്കുമെന്നും വ്യവസായികൾ പറഞ്ഞു.സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഇന്ത്യ സന്ദർശനം ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തിന് അടിവരയിടുന്നതാണെന്ന് ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി വ്യക്തമാക്കി. മസ്കത്തിൽ തിരിച്ച് എത്തിയ സുൽത്താനെ റോയൽ പ്രൈവറ്റ് എയർപോർട്ടിൽ ക്യാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹമൂദ് അൽ സഈദിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News