Writer - razinabdulazeez
razinab@321
മസ്കത്ത്: നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം 2024 ഡിസംബർ അവസാനത്തോടെ സുൽത്താനേറ്റിൽ നിന്നുള്ള മൊത്തം എണ്ണ കയറ്റുമതിയുടെ അളവ് 308,422100 ബാരലുകളാണ്, ബാരലിന് ശരാശരി വില 81.2 യുഎസ് ഡോളറായി കണക്കാക്കുന്നു. അതേസമയം 2023 ഡിസംബറിലെ ഈ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം കയറ്റുമതിയിൽ 0.6% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സുൽത്താനേറ്റിന്റെ മൊത്തം എണ്ണ ഉൽപാദനത്തിന്റെ 84.6% കയറ്റുമതിചെയ്യുകയാണ്. ഒമാനിലെ ശരാശരി പ്രതിദിന എണ്ണ ഉൽപ്പാദനം 992600 ബാരൽ ആണ്.
ഒമാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ചൈന തന്നെയാണ് ഒന്നാമതുള്ളത്. 28.9 ദശലക്ഷം ബാരൽ ബാരൽ എണ്ണയാണ് ചൈന സുൽത്താനേറ്റിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. സൗത്ത് കൊറിയയാണ് രണ്ടാമത് 5.7 ദശലക്ഷം ബാരൽ അവർ ഒമാനിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. മൂന്നാമത് ജപ്പാനാണ് 5.6 ദശലക്ഷം ബാരൽ എണ്ണയാണ് ജപ്പാൻ ഒമാനിൽ നിന്ന് വാങ്ങിയത്. ഇന്ത്യയിലേക്കുള്ള എണ്ണകയറ്റുമതി 10.6 ശതമാനം വർധിച്ച് 3. 4 ദശലക്ഷം ബാരലെത്തിയിട്ടുണ്ട്