ഒമാൻ ബൊട്ടാണിക്കൽ ​ഗാർഡൻ അന്തിമഘട്ടത്തിലേക്ക്; പദ്ധതി പൈതൃക മന്ത്രാലയം മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കൈമാറി

495 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സൈറ്റിൽ 55 ഹെക്ടർ ​ഗാർഡൻ ഒരുക്കിയിട്ടുണ്ട്

Update: 2025-12-15 16:13 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ പാരിസ്ഥിതിക ടൂറിസം സംരംങ്ങളിലൊന്നായ ബൊട്ടാണിക് ഗാർഡൻ പ്രൊജക്ട് അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു. അവസാനഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പദ്ധതി പൈതൃക-ടൂറിസം മന്ത്രാലയം മസ്കത്ത് മുനിസിപ്പാലിറ്റിക്ക് കൈമാറി.

സന്ദർശക സേവനങ്ങൾ, വിദ്യാഭ്യാസ പരിപാടികൾ, ദീർഘകാല മാനേജ്മെന്റ് എന്നിവയുൾപ്പെടെ പദ്ധതിയുടെ പ്രവർത്തനവും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനുള്ള ഘട്ടങ്ങളും മസ്‌കത്ത് മുനിസിപ്പാലിറ്റിക്ക് മേൽനോട്ടം വഹിക്കാൻ വഴിയൊരുക്കുന്നതാണ് ഈ കൈമാറ്റം.

അരൂപ്- ഹാലി ഷാർപ്പ് ഡിസൈനുമായി സഹകരിച്ച് ഗ്രിംഷോയാണ് ഈ പദ്ധതി രൂപകൽപന ചെയ്തത്. മസ്കത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള അൽ ഹജർ പർവതനിരകളുടെ പശ്ചാത്തലത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 495 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സൈറ്റിൽ 55 ഹെക്ടർ ​ഗാർഡൻ ഒരുക്കിയിട്ടുണ്ട്.

ഒമാനിലെ വൈവിധ്യമാർന്ന പരിസ്ഥിതി വ്യവസ്ഥകളെ എടുത്തുകാട്ടുന്ന എട്ട് വ്യത്യസ്ത ആവാസവ്യവസ്ഥകൾ സന്ദർശകർക്ക് ഇവിടെ പര്യവേക്ഷണം ചെയ്യാം. ഒമാനിലെ തദ്ദേശീയ സസ്യങ്ങളുടെ ജീവനുള്ള ആർക്കൈവായി ഈ പദ്ധതി പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News