ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളെ ഒമാൻ അപലപിച്ചു

Update: 2023-06-24 03:24 GMT

വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമങ്ങൾക്കും ക്യാമ്പുകൾക്കും നേരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഒമാൻ അപലപിച്ചു.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇരയാവരുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം അറിയിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ഫലസ്തീനിലെ സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം ഒമാൻ വീണ്ടും ആവർത്തിച്ചു. ന്യായവും സമഗ്രവുമായ സമാധാനം സ്ഥാപിക്കാൻ ഇസ്രായേൽ ആക്രമണവും ഫലസ്തീൻ ഭൂമിയിലെ അനധികൃത അധിനിവേശവും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറകണമെന്നും ഒമാൻ ആവശ്യപ്പെട്ടു

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News