ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്

Update: 2024-07-14 17:28 GMT

മസകത്ത്: ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. 2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനാവും കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ 31ശതമാനവുമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നത്.

വിവിധ നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും 2040ഓടെ ഈ മേഖലകളിലെ പ്രഫഷണൽ ജോലികൾ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ചില തൊഴിലുകൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക, മേഖലയിലെ വളർച്ചയുമായി ബന്ധപ്പെട്ട് ഒമാനികൾക്ക് ഏറ്റവും കുറഞ്ഞ തൊഴിൽ നിലവാരം നിശ്ചയിക്കുക, വർക്ക് പെർമിറ്റുകൾ, പരിശോധനകൾ, പ്രഫഷണൽ തലത്തിലുള്ള ടെസ്റ്റുകൾ, ജോലിയുടെ പേരുകൾ, വേതന പിന്തുണ, പരിശീലനം, യോഗ്യതകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുക എന്നിവയാണ് പ്രധാന നയങ്ങൾ.

Advertising
Advertising

ഗതാഗതം, ലോജിസ്റ്റിക്സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ യോഗ്യരായ ഒമാനി കേഡർമാരെ പ്രവാസികൾക്ക് പകരം വെക്കനാണ് സ്വദേശിവത്കരണത്തിലൂടെ ശ്രമിക്കുന്നതെന്ന് ഗതാഗത, വാർത്ത, വിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു. ട്രാൻസ്‌പോർട്ട്, ലോജിസ്റ്റിക്‌സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20ശതമാനം മുതൽ 50 ശതമാനം വരെ ആയിരിക്കും, ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും. ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ ഒമാനൈസേഷൻ നിരക്ക് 2026ഓടെ 50 മുതൽ നൂറ് ശതമാനംവരെ ആയിരിക്കും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News