Writer - razinabdulazeez
razinab@321
മസ്കത്ത്: സുൽത്താന്റെ സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിലെ ഓഫറുകൾക്കും കിഴിവുകൾക്കും ജനുവരി 11 ന് തുടക്കമാകും. പങ്കെടുക്കുന്ന ഔട്ട്ലെറ്റുകളിൽ കുറഞ്ഞത് 30% കിഴിവുകൾ, സമ്മാന നറുക്കെടുപ്പുകൾ അടങ്ങുന്ന പ്രമോഷനൽ കാമ്പയിൻ ഒരുമാസം നീണ്ടുനിൽക്കും. "ഒമാൻ സെലിബ്രേറ്റ്സ്" എന്ന പേരിലാണ് കാമ്പയിൻ ആരംഭിക്കുന്നതെന്ന് ഒമാൻ വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ചില്ലറ വ്യാപാരം ഉത്തേജിപ്പിക്കുന്നതിനും ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിനുമുള്ള രാജ്യവ്യാപക ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. പ്രൊമോഷണൽ ഓഫറുകൾക്കുള്ള ദേശീയ കാമ്പയിന്റെ മൂന്നാം പതിപ്പാണിത്. ഫെബ്രുവരി 11 വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ ഏകദേശം 814 വാണിജ്യ ഔട്ട്‌ലെറ്റുകൾ പങ്കാളികളാകും. സമ്മാന നറുക്കെടുപ്പുകൾ, പ്രമോഷണൽ റാഫിളുകൾ, തൽക്ഷണ സമ്മാനങ്ങൾ എന്നിവയും ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു.