ഒമാനിൽ കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത് 4 ലക്ഷം ടണ്ണിനടുത്ത് ഈത്തപ്പഴം

ദാഖിലിയ ഗവർണറേറ്റാണ് ഉത്പാദനത്തിൽ മുന്നിൽ

Update: 2025-03-07 06:17 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: ഒമാനിലെ ഈത്തപ്പഴ ഉത്പാദനം 2024-ൽ 3,96,775 ടണ്ണിലെത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ദാഖിലിയ ഗവർണറേറ്റ് 70,604 ടൺ ഉത്പാദനവുമായി ഈത്തപ്പഴ ഉത്പാദനത്തിൽ ഒന്നാമതെത്തി. നിസ്‌വ, ബഹ്‌ല, മനാ തുടങ്ങിയ വിലായത്തുകളിലെ ഈന്തപ്പന തോട്ടങ്ങളുടെ സാന്നിധ്യമാണ് ഇതിന് കാരണം. 66,421 ടണ്ണുമായി ദാഹിറ ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും 58,508 ടണ്ണുമായി സൗത്ത് ബാത്തിന ഗവർണറേറ്റ് മൂന്നാം സ്ഥാനത്തുമെത്തി. 55,487 ടൺ ഉത്പാദിപ്പിച്ച നോർത്ത് ബാത്തിന ഗവർണറേറ്റ് നാലാം സ്ഥാനത്താണ്. ഒമാന്റെ കാർഷിക സമ്പദ്‌ വ്യവസ്ഥയുടെ ഒരു പ്രധാന സ്തംഭമാണ് ഈത്തപ്പഴ ഉൽപാദനം, പ്രാദേശിക, അന്തർദേശീയ വിപണികളിൽ ഒമാനി ഈത്തപ്പഴത്തിന് ആവശ്യക്കാർ‌ ഏറെയാണ്. തന്ത്രപരമായ സംരംഭങ്ങളിലൂടെ ഈന്തപ്പഴ മേഖല വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് ഒമാൻ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് "വൺ മില്യൺ ഈന്തപ്പന ട്രീ പ്രോജക്റ്റ് ആണ്.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഈന്തപ്പഴ വിളവെടുപ്പ് കാലം. ജൂണില്‍ തന്നെ വിളവെടുപ്പ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ഗവര്‍ണറേറ്റാണ് അല്‍ ശര്‍ഖിയ്യ. ജുലൈയിലും ഇവിടെ വിളവെടുപ്പ് തുടരും. പെട്ടെന്ന് വിളവെടുപ്പിന് പാകമാകുന്ന ഈന്തപ്പന ഇനമാണ് ഇവിടെ കൃഷി ചെയ്യുന്നത്. മാത്രമല്ല, ഗവര്‍ണറേറ്റില്‍ മേയ് മാസം ശരത്കാലവുമുണ്ടാകും. അതിനാല്‍ വിളവെടുപ്പ് വൈകിയാല്‍ ഫലങ്ങളെ പ്രതികൂലമായി ബാധിക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News