ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് ചെറിയ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു
മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ അൽ സുൽഫ മസ്ജിദിൽ ആണ് സുൽത്താൻ ഈദ് നമസ്‌കാരത്തിന് എത്തിയത്.
Update: 2022-05-02 17:39 GMT
മസ്‌കത്ത് : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് ചെറിയ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു . മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ അൽ സുൽഫ മസ്ജിദിൽ ആണ് സുൽത്താൻ ഈദ് നമസ്‌കാരത്തിന് എത്തിയത്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്‌നോടൊപ്പം മറ്റു രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, സൈനിക സുരക്ഷ നേതാക്കൾ തുടങ്ങിയവർ ഈദ് നമസ്‌കാരത്തിൽ പങ്കെടുത്തു.ഈദ് നമസ്‌കാരത്തിന് ശേഷം സുൽഫ മസ്ജിദിൽ സായുധ സേന 21 ആചാര വെടിയുതിർക്കുകയും ചെയ്തു.
ഒമാനിലെ പൗരന്മാർക്കും ഒപ്പം സ്ഥിരതാമസക്കാരായ പ്രവാസികൾക്കും മുഴുവൻ ഇസ്ലാമിക രാഷ്ട്രങ്ങൾക്കും സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ നേർന്നു.