ഇറാനിൽ നിന്നുള്ള കുപ്പിവെള്ള ഇറക്കുമതി നിരോധിച്ച് ഒമാൻ

കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് അടുത്തിടെ രണ്ടു പേർ മരിച്ചിരുന്നു

Update: 2025-10-26 11:47 GMT
Editor : Thameem CP | By : Web Desk

മസ്കത്ത്: ഇറാനിൽ നിന്നുള്ള കുപ്പിവെള്ള ഇറക്കുമതി നിരോധിച്ച് ഒമാൻ. വിഷാംശം കലർന്ന കുപ്പിവെള്ളം ഉപയോഗിച്ച് ആളുകൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയമാണ് പുതിയ മന്ത്രിതല പ്രമേയം പുറത്തിറക്കിയത്. ഇതനുസരിച്ച് നിരോധനത്തിനുള്ള കാരണങ്ങൾ പരിഹരിച്ച് മറ്റൊരു ഉത്തരവ് പുറത്തിറക്കുന്നത് വരെ ഇറാനിൽ നിന്നുള്ള കുപ്പിവെള്ളത്തിന്റെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി രാജ്യത്തേക്ക് അനുവദിക്കില്ല. ഈ തീരുമാനം നടപ്പാക്കാൻ അതത് അധികാരപരിധിയിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഈ തീരുമാനം പ്രാബല്യത്തിൽ വരും. വിഷാംശം കലർന്ന വെള്ളം ഉപയോഗിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പ്രാദേശിക വിപണികളിൽ നിന്നും ഇറാനിയൻ ബ്രാൻഡായ യുറാനസ് സ്റ്റാർ ഉൾപ്പെടെയുള്ള കുപ്പിവെള്ളങ്ങൾ നേരത്തേ പിൻവലിച്ചിരുന്നു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News