മിനിമം വേതന നയം ഒമാൻ പുനഃപരിശോധിക്കുന്നതായി തൊഴിൽ മന്ത്രി

ശിപാർശകൾ വീണ്ടും സമർപ്പിച്ചതായി ഷൂറ കൗൺസിലിൽ പ്രഫ. മഹദ് ബിൻ സഈദ് ബാവൈൻ

Update: 2026-01-07 11:35 GMT

മസ്‌കത്ത്: ഒമാൻ തങ്ങളുടെ മിനിമം വേതന നയം പുനഃപരിശോധിക്കുകയാണെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സഈദ് ബിൻ അലി ബാവൈൻ. വ്യാഴാഴ്ച ഷൂറ കൗൺസിലിലാണ് ഇക്കാര്യം പറഞ്ഞത്. വർധന, ക്രമീകരണം തുടങ്ങിയ സാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സാഹചര്യങ്ങളും തൊഴിൽ-വിപണി യാഥാർത്ഥ്യങ്ങളും കണക്കിലെടുത്താണ് നടപടിയെന്നും കൂടിയാലോചനയ്ക്കും അവലോകനത്തിനുമായി മന്ത്രാലയം മിനിമം വേതന നയം തിരികെ അയച്ചതായും ബാവൈൻ പറഞ്ഞു. തൊഴിൽ മന്ത്രാലയം സമർപ്പിച്ച പ്രൊപ്പോസൽ വരും കാലയളവിൽ ഉന്നത നേതൃത്വം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News