പുതുചരിത്രവുമായി ഒമാൻ; ആദ്യമായി വനിതകൾക്ക് ടാക്‌സി സർവീസ് നടത്താൻ അനുമതി

പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 20 മുതൽ മസ്കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

Update: 2022-01-15 17:56 GMT
Editor : Nidhin | By : Web Desk

ഒമാനിൽ തുടങ്ങാൻപോകുന്ന വനിത ടാക്സിയിൽ ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പത് വനിതകൾ. ഒമാനിൽ ആദ്യമായിട്ടാണ് ടാക്സി സർവീസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്.

ഒമാനിൽ വനിതാ ടാക്സി സർവീസ് നടത്താൻ പ്രാദേശിക ടാക്‌സി സര്‍വീസ് ആപ്പ് ആയ 'ഒ ടാക്സി'ക്ക് ആണ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ലൈസൻസ് അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 20 മുതൽ മസ്കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. വെള്ള, പിങ്ക് നിറങ്ങളിലായിരിക്കും വനിത ടാക്സി.

മസ്കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്ന തരത്തിലാണ് സർവിസ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നതായിരിക്കും വനിത ടാക്സി. നിരവധി സ്തീകൾക്ക് ഭാവിയിൽ തൊഴിലവസരങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് കരുതുന്നത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News