2026 ലെ ആദ്യ സൂപ്പർമൂണിന് ഒമാൻ ഇന്ന് സാക്ഷ്യം വഹിക്കും

നിരീക്ഷിക്കാൻ അനുയോജ്യ സമയം ചന്ദ്രോദയ - അസ്തമയ വേള

Update: 2026-01-03 12:54 GMT

മസ്‌കത്ത്: 2026 ലെ ആദ്യ സൂപ്പർമൂണിന് ഇന്ന് വൈകുന്നേരം ഒമാൻ സാക്ഷ്യം വഹിക്കുമെന്ന് ഒമാൻ സൊസൈറ്റി ഓഫ് ആസ്‌ട്രോണമി ആൻഡ് സ്‌പേസ്. ഈ അപൂർവ ജ്യോതിശാസ്ത്ര സംഭവം നിരീക്ഷിക്കാനും ഫോട്ടോയെടുക്കാനും കഴിയുമെന്നും അധികൃതർ പറഞ്ഞു.

ഈ പ്രതിഭാസം നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ചന്ദ്രോദയ - അസ്തമയ വേളയിലാണെന്നും വ്യക്തമാക്കി. ഒമാനിൽ വൈകുന്നേരം 5:32 ന് കിഴക്കൻ ചക്രവാളത്തിൽ നിന്ന് ചന്ദ്രൻ ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറെ തെളിച്ചവും വ്യാപ്തിയുമുള്ളതായിരിക്കും സൂപ്പർമൂൺ. നഗ്‌നനേത്രങ്ങൾക്ക് ദൃശ്യമാകുന്ന ഈ സംഭവം പ്രകാശ മലിനീകരണം കുറഞ്ഞ പ്രദേശങ്ങളിൽ ഏറ്റവും നന്നായി കാണാൻ കഴിയും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News