സ്പീഡ് മാക്സ് സിഎഫ് സൈക്കിളുകൾ വാങ്ങരുത്; ഒമാൻ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്
നിർമാണത്തിലെ തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു
Update: 2025-11-06 10:22 GMT
മസ്കത്ത്: ഒമാനിൽ സ്പീഡ് മാക്സ് സിഎഫ് സൈക്കിളുകൾ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ് (സിപിഎ). സ്പീഡ്മാക്സ് സിഎഫ് സൈക്കിളുകളുടെ R41, R073 മോഡലുകളാണ് നിരോധിച്ചത്. സുൽത്താനേറ്റിന് പുറത്തുള്ള ഓൺലൈൻ വിൽപന കേന്ദ്രങ്ങളിൽ നിന്നും വാങ്ങരുതെന്ന് നിർദേശമുണ്ട്.
സൈക്കിളുകളുടെ ഫോർക്ക് സ്റ്റിയർ ട്യൂബുകൾ ഉൾപ്പെടുന്ന സുരക്ഷാ പിഴവുകളെക്കുറിച്ച് നിരന്തരമായി ലഭിച്ച റിപ്പോർട്ടുകളെ തുടർന്നാണ് മുന്നറിയിപ്പ്. ഇവയുടെ തകരാർ ഗുരുതരമായ ആഘാതത്തിന് സാധ്യതയുണ്ടെന്ന് സിപിഎ ചൂണ്ടിക്കാട്ടി.