ഒമാൻ വിദേശകാര്യമന്ത്രി ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Update: 2022-03-25 08:19 GMT
Advertising

ഒമാൻ വിദേശകാര്യമന്ത്രി സഈദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യുടെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യൻ ഉപരാഷ്ട്രപതി വി.പി വെങ്കയ്യ നായിഡുവുമായും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ചനടത്തി. 



 


സാങ്കേതിക, വ്യാപാര, ഭക്ഷ്യ സുരക്ഷ, പ്രതിരോധ, സുരക്ഷാ, സ്‌പേസ് മേഖലകളിലെ സഹകരണം ഉള്‍പ്പടെയുള്ള നിരവധി വിഷയങ്ങള്‍ ഇരുവരുമായുള്ള കൂടിക്കാഴ്ചയിൽ ചര്‍ച്ചക്ക് വന്നു. 



 


ബുധനാഴ്ച വൈകീട്ടോടെ ന്യൂഡൽഹിയിൽ എത്തിയ അദ്ദേഹം ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News