ഒമാനിൽനിന്ന് ഇത്തവണ ഹജ്ജിന് പോകുന്നവർക്ക് ഏപ്രിൽ 16 മുതൽ വാക്‌സിൻ സ്വീകരിക്കാം

അണുബാധകൾ പകരുന്നത് ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യ താൽപര്യവും പരിഗണിച്ച് ഇത് ആവശ്യമാണെന്ന് അധികൃതർ

Update: 2023-04-10 19:38 GMT
Editor : afsal137 | By : Web Desk
Advertising

മസ്‌കത്ത്: ഒമാനിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പ്രതിരോധ കുത്തിവെപ്പുകളും മെഡിക്കൽ പരിശോധനയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 16 മുതൽ ഒമാനിൽ നിന്നും ഹജ്ജിന് പോവാൻ അനുമതി ലഭിച്ച പൗരന്മാർക്കും പ്രവാസികൾക്കും വാക്‌സിൻ സ്വീകരിക്കാം.

സൗദി അറേബ്യ നിർദേശിച്ചിട്ടുള്ള മെനിഞ്ചൈറ്റിസ് വാക്‌സിൻ, ഇൻഫ്‌ലുവൻസ വാക്‌സിൻ, കോവിഡ് വാക്‌സിൻ എന്നിവയാണ് നൽകുക. അണുബാധകൾ പകരുന്നത് ഒഴിവാക്കുന്നതിനും പൊതുജനാരോഗ്യ താൽപര്യവും പരിഗണിച്ച് ഇത് ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽനിന്ന് 14000 പേർക്ക് ഹജ്ജിന് പോവാൻ ക്വാട്ട അനുവദിച്ചെങ്കിലും 13,098 ഒമാനി പൗരന്മാർക്കും 500 പ്രവാസികൾക്കുമാണ് ഇത്തവണ അവസരം ലഭിക്കുക. ഇവർക്ക് പുറമെ 402 പേർ ഔദ്യോഗിക ഹജ്ജ് സംഘത്തിലുമുണ്ടാകും. കഴിഞ്ഞ വർഷം ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ ഹജ്ജിന് അവസരം ലഭിച്ചത്. ഈ വർഷത്തെ ഹജ്ജ് ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് നാലിനാണ് അവസാനിച്ചത്. ആകെ 42,406 അപേക്ഷകളാണ് ലഭിച്ചത്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News