ഇത് 'പണി'യാവും; വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകമാകുന്നു
മുന്നറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം
Update: 2025-10-14 11:06 GMT
മസ്‌കത്ത്: ഒമാനില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ ഓണ്‍ലൈന്‍ വഴി വ്യാപകാമുന്നതിനെതിരെ മുന്നറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. എല്ലാ ഔദ്യോഗിക തൊഴിലവസരങ്ങളും അവരുടെ അക്കൗണ്ടുകളില്‍ മാത്രമേ പ്രസിദ്ധീകരിക്കാറുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ പേരില്‍ വരുന്ന പരസ്യങ്ങള്‍ ഔദ്യോഗിക ഹാന്റിലുകളിലാണ് വരാറുള്ളത്. മറ്റു കക്ഷികളെ അതിനായി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം എക്‌സില്‍ കുറിച്ചു.