ക്വാട്ട വര്‍ധിപ്പിച്ചു; ഒമാനില്‍നിന്ന് ഇത്തവണ 2,000 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം

Update: 2022-06-20 01:21 GMT
Advertising

ഈ വര്‍ഷം ഒമാനില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ക്വാട്ട വര്‍ധിപ്പിച്ചതായി ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തുനിന്ന് 2,000 പേര്‍ക്ക് കൂടി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ ഒമാനില്‍നിന്നുള്ള ഹജ്ജ് ക്വാട്ടയില്‍ വലിയ കുറവ് വന്നതിനാല്‍, നേരത്തെ 6,338 പേര്‍ക്കായിരുന്നു അവസരം ലഭിച്ചിരുന്നത്. നേരത്തെ അപക്ഷിച്ചവരില്‍നിന്ന് നറുക്കെടുപ്പിലൂടെയായിരിക്കും പുതിയ ക്വാട്ടയിലേക്കും ആളികളെ തെരഞ്ഞെടുക്കുക. ഈ വര്‍ഷം ഒമാനില്‍നിന്ന് ഹജ്ജിന് പോകാന്‍ നേരത്തെ അനുമതി ലഭിച്ച സ്വദേശികളും വിദേശികളടക്കമുള്ളവരുടെ നടപടികക്രമങ്ങള്‍ പുരാഗമിച്ച് കൊണ്ടിരിക്കുകയാണ്.

വിവിധ ഗവര്‍ണറേറ്റുകളില്‍ വാക്‌സിനുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ജൂലൈ മൂന്നുവരെ വാക്‌സിന്‍ എടുക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍, മസ്തിഷ്‌ക രോഗത്തിനെതിരെയുള്ള വാക്സിന്‍, സീസണല്‍ ഫ്‌ലു വാക്സിന്‍ എന്നിവയാണ് നല്‍കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News