‘ഇന്ത്യക്കാർക്ക് ഒമാനിൽ ഓൺ അറൈവൽ വിസ’ വാർത്ത അടിസ്ഥാന രഹിതമെന്ന് റോയൽ ഒമാൻ പൊലീസ്

ഒമാന്റെ വിസ നയത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി

Update: 2024-01-22 19:12 GMT
Editor : Anas Aseen | By : Web Desk
Advertising

മസ്കത്ത്: ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണെന്ന് റോയൽ ഒമാൻ പൊലീസ്. ഒമാന്റെ വിസ നയത്തിൽ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ത്യക്കാർക്ക് ഒമാനിലും ഖത്തറിലും പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന് രണ്ടാഴ്ച മുമ്പ് വ്യപകമായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെയോ ഓൺ അറൈവൽ വിസയിലൂടെയോ യാത്ര ചെയ്യാൻ കഴിന്ന മറ്റ് 62 രാജ്യങ്ങളിൽ രണ്ട് ജി.സി.സി രാജ്യങ്ങൾ മാത്രമാണുള്ളതെന്നും ചില ഓൺലൈൻ പോർട്ടലുകളും റിപ്പോർട്ട് ചെയ്തിരുന്നു.

അത്തരം റിപ്പോർട്ടുകളിലോ അറിയിപ്പുകളിലോ യാതൊരു സത്യവുമില്ലെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു.അമേരിക്ക, കനഡ, യൂറേപ് എന്നീ രാജ്യങ്ങളുടെ വിസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കും. യൂറോപ്യൻ, അമേരിക്കൻ, കനേഡിയൻ താമസ വിസയുള്ള ഇന്ത്യക്കാർക്ക് 14 ദിവസം ഒമാനിൽ തങ്ങുന്നതിന് വിസ ഇല്ലാതെ സൗജന്യമായി ഒമാനിൽ പ്രവേശിക്കാൻ കഴിയുമെന്നും അൽ ഹാഷ്മി പറഞ്ഞു. ഒമാനിൽ പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

Full View

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News