സലാലയിൽ വാഹനാപകടം: ആലുവ സ്വദേശിക്ക് പരിക്ക്

കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തുക്കളുമായി മുഗ്‌സൈൽ ബീച്ചിൽ പോയ നാല് പേരടങ്ങിയ സംഘം സഞ്ചിരിച്ചിരുന്ന കൊറോള കാറാണ് അപകടത്തിൽപ്പെട്ടത്. തിരികെ വരുമ്പോൾ റെയ്‌സൂത്തിന് സമീപമാണ് അപകടം നടന്നത്.

Update: 2022-02-27 17:39 GMT

സലാല മുഗ്‌സെയിൽ റോഡിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. തലക്ക് ഗുരുതര പരിക്കേറ്റ ആലുവ ചെങ്ങമനാട് സ്വദേശി കരിയംപള്ളി വീട്ടിൽ മുഹമ്മദ് അസ്‌ലം (41) സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ് . വെന്റിലേറ്ററിലുള്ള ഇദ്ദേഹത്തിന് ഇതുവരെ ബോധം തിരികെ കിട്ടിയിട്ടില്ല. അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ തമിഴ്‌നാട് കോടമ്പാക്കം സ്വദേശി കാളിദാസനാണ്. അടിയന്തര ശസ്ത്രകിയക്ക് വിധേയനായ ഇദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച സുഹൃത്തുക്കളുമായി മുഗ്‌സൈൽ ബീച്ചിൽ പോയ നാല് പേരടങ്ങിയ സംഘം സഞ്ചിരിച്ചിരുന്ന കൊറോള കാറാണ് അപകടത്തിൽപ്പെട്ടത്. തിരികെ വരുമ്പോൾ റെയ്‌സൂത്തിന് സമീപമാണ് അപകടം നടന്നത്. രണ്ടുവരിപ്പാതയായ ഇവിടെ എതിരെ വന്ന വാഹനം പെടുന്നനെ ഇവർ സഞ്ചരിച്ചിരുന്ന ട്രാക്കിലേക്ക് കയറിയതിനെ തുടർന്ന് കൂട്ടിയിടി ഓഴിവാക്കാൻ ഡ്രൈവറായിരുന്ന വടകര സ്വദേശി രാജീവ് പെട്ടെന്ന് തിരിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ സമീപത്തെ വിളക്കുകാലിൽ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ പിൻ സീറ്റിലായിരുന്ന അസ്‌ലമും കാളിദാസനും തെറിച്ചു വീഴുകയായിരുന്നു.

ഉടനെ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മുൻ സീറ്റിലുണ്ടായിരുന്ന രാജീവനും വടകര സ്വദേശി ബാലനും കാര്യമായ പരിക്കുകകളില്ലാതെ രക്ഷപ്പെട്ടു. വെന്റിലേറ്ററിലുള്ള അസ്‌ലമിന്റെ ആരോഗ്യ നിലയിൽ കാര്യമായി പുരോഗതി ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സ്വകാര്യ ഹൈപ്പർമാർക്കറ്റ് കമ്പനിയിൽ ജീവനക്കാരനായ ഇദ്ദേഹം വീട് താമസത്തിനായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളമുണ്ട്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News