സലാല ഫോട്ടോഗ്രഫി ക്ലബ്ബ് ‘കിഡ്സ് ഫാഷൻ ഫ്രെയിംസ്’സംഘടിപ്പിച്ചു
പബ്ലിക് പാർക്കിൽ വെച്ചായിരുന്നു ഫോട്ടോഷൂട്ട്
Update: 2025-12-22 05:17 GMT
സലാല: ഫോട്ടോഗ്രാഫി ഹോബിയാക്കിയ സലാലയിലെ പ്രവസികളുടെ കൂട്ടായ്‌മയായ സലാല ഫോട്ടോഗ്രാഫി ക്ലബ്ബ് ‘കിഡ്സ് ഫാഷൻ ഫ്രെയിംസ്’ എന്ന പേരിൽ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചു. പബ്ലിക് പാർക്കിൽ വെള്ളിയാഴ്ച രാവിലെ നടന്ന ഫോട്ടോഷൂട്ടിൽ നേരത്തെ രജിസ്റ്റർ ചെയ്ത നിരവധി കുട്ടികളും ഫോട്ടോഗ്രാഫർമാരും സംബന്ധിച്ചു. മനോഹരപ്രക്യതിയും കുഞ്ഞുങ്ങളെയും ഒരോ ഫ്രെയിമിൽ സമന്വയിപ്പിക്കുകയായിരുന്നുവെന്ന് കൺവീനറും പ്രമുഖ ഫോാട്ടോഗ്രഫറുമായ അനിദാസ് പറഞ്ഞു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകി. ഷൂട്ട് ചെയ്ത മനോഹര ഫ്രെയിമുകൾ കുട്ടികൾക്ക് നൽകും. നേരത്തെ ഫോട്ടോപ്രദർശനം ഉൾപ്പടെ വ്യത്യസ്തമായ പരിപാടികൾ എസ്.പി.സി സംഘടിപ്പിച്ചിട്ടുണ്ട്. ഷാജി.കെ.നടേശൻ, ലൈജു അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.