സലാം എയർ മസ്കത്ത്​-തിരുവനന്തപുരം സർവീസ്‌ ജനുവരി മൂന്ന്​ മുതൽ

ആഴ്ചയിൽ രണ്ട്​ വീതം സർവിസുകളായിരിക്കും ഉണ്ടാവുക.

Update: 2023-11-27 09:20 GMT

മസ്കത്ത്: ഒമാന്‍റെ ബജറ്റ്​ എയർ വിമാനമായ സലാം എയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവീസ്‌  ജനുവരി മൂന്ന്​ മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട്​ വീതം സർവിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ്​ ബുക്കിങ്‌ തുടങ്ങിയിട്ടുണ്ട്​.

ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന്​ രാത്രി 10.15ന്​ പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന്​ തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. ഇതിൽ ഏഴ്​ കിലോ ഹാൻഡ്​ ബാഗും 20 കിലോ ചെക്ക്​ ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. ഏഴ്​ റിയാൽ അധികം നൽകിയാൽ ചെക്ക്​ ഇൻ ലഗേജ്​​ 30 കിലോ ആക്കി ഉയർത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്ന്​ മസ്കത്തിലേക്ക്​ തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവിസ്​. പുലർച്ചെ 4.10ന്​ പുറപ്പെടുന്ന വിമാനം രാവിലെ 6.30ന്​ മസ്കത്തിൽ എത്തും. 115.50റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News