എസ്‌കെഎസ്എസ്എഫ് സലാല ഇഷ്‌കെ റസൂൽ സംഗമം
അൻവർ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി
Update: 2025-10-08 05:50 GMT
സലാല: എസ്‌കെഎസ്എസ്എഫ് ഇഷ്‌കെ റസൂൽ സംഗമം നടന്നു. 'സ്‌നേഹ പ്രവാചകരുടെ ഒന്നര സഹസ്രബ്ദം'എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച മീലാദ്കാമ്പയിനിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയത്. മസ്ജിദ് ഉമർ റവാസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുല്ല അൻവരി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഹാജി മണിമല ഉദ്ഘാടനം ചെയ്തു. അൻവർ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ലത്തീഫ് ഫൈസി തിരുവള്ളൂർ, റഈസ് ശിവപുരം, വിപി അബ്ദുസ്സലാം ഹാജി, എന്നിവർ ആശംസയറിയിച്ചു. ഹമീദ് ഫൈസി, റഷീദ് കൽപ്പറ്റ, സനീഷ് കോട്ടക്കൽ സംബന്ധിച്ചു.