ആഘോഷങ്ങൾ നമുക്ക് സൗഹൃദം തിരിച്ച് പിടിക്കാനുള്ള അവസരങ്ങളാകണം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ലുബാൻ പാലസ് ഹാളിൽ കെഎംസിസി സലാല സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ
സലാല: ആഘോഷങ്ങൾ നമുക്ക് സൗഹൃദം തിരിച്ച് പിടിക്കാനുള്ള അവസരങ്ങളാകണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലുബാൻ പാലസ് ഹാളിൽ കെഎംസിസി സലാല സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയ ശ്രമങ്ങൾക്കെതിരെ നിശബ്ദമായിരുന്നാൽ വലിയ നാശമുണ്ടാവും. ഒരുമിച്ച് നിൽക്കാൻ ദുരന്തം വരാൻ കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതങ്ങളുടെ ആത്മാവ് ചോർന്ന് പോകാതെ ശ്രദ്ധിക്കണമെന്ന് സ്വാമി അത്മദാസ് യമി പറഞ്ഞു. സ്‌നേഹവും കരുണയും സഹവർത്തിത്വവും മത വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ നാസർ ഫൈസി കൂടത്തായി പറഞ്ഞു. കേരളത്തിലെ മുഴുവൻ മുസ്ലിം സംഘടനകളുടെയും നാഥനാണ് യഥാർഥത്തിൽ പാണക്കാട് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌നേഹവും സാഹോദര്യവും നിലനിർത്താൻ ഇത്തരം സംഗമങ്ങൾ പ്രയോജനപ്പെടുമെന്ന് സലാല ഓർത്തോഡോക്‌സ് ചർച്ചിലെ ഫാദർ ടിനു സ്‌കറിയ പറഞ്ഞു.
കെഎംസിസി സലാല പ്രസിഡന്റ് വി.പി. അബ്ദുസലാം ഹാജി അധ്യക്ഷത വഹിച്ചു. ശൈഖ് നായിഫ് അഹമ്മദ് അൽ ഷൻഫരി, ഡോ. കെ.സനാതനൻ, രാജേഷ് കുമാർ ത്സാ, ബദർ അൽസമ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫിറാസതു ഹസ്സൻ, നാസർ പെരിങ്ങത്തൂർ, ഹുസൈൻ കാച്ചിലോടി, ഷബീർ കാലടി, ഷെസ്ന നിസാർ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ് ഫൈസി അതിഥികൾക്ക് ഉപഹരം നൽകി.
അബ്ദുല്ലത്തീഫ് ഫൈസി, ലിജോ ലാസർ, ജി. സലിം സേട്ട്, ഡോ. നിഷ്താർ, അബ്ദുല്ല മുഹമ്മദ്, മണികണ്ഠൻ, അഹമ്മദ് സഖാഫി, കെ.എ. സലാഹുദ്ദിൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ സ്വാഗതവും ഷംസീർ കൊല്ലം നന്ദിയും പറഞ്ഞു.
കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ മഹമൂദ് ഹാജി എടച്ചേരി, കാസിം കോക്കൂർ, ഷൗക്കത്ത് പുറമണ്ണൂർ നാസർ കമുന, ഹമീദ് ഫൈസി, അബ്ബാസ് തോട്ടറ, സൈഫുദ്ദീൻ അലിയമ്പത്ത്, അൽത്താഫ് പെരിങ്ങത്തൂർ. റൗള ഹാരിസ്, സഫിയ മനാഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ മൊയ്ദു മയ്യിൽ എന്നിവർ നേതൃത്വം നൽകി.