സ്ഥാനാരോഹണ വാർഷികം: 334 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ

മാപ്പ് ലഭിച്ചവരിൽ സ്വദേശികളും വിദേശികളും

Update: 2026-01-10 12:38 GMT

മസ്‌കത്ത്: സ്ഥാനാരോഹണ വാർഷിക ദിനത്തിന് മുന്നോടിയായി 334 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിഖ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകിയതായി റോയൽ ഒമാൻ പൊലീസാണ് (ആർഒപി) അറിയിച്ചത്. ഒമാനി പൗരന്മാരും വിദേശ പൗരന്മാരും ഉൾപ്പെടെയുള്ളവർക്കാണ് മാപ്പ് നൽകിയതെന്ന് ആർഒപി പറഞ്ഞു. തടവുകാരെ കുടുംബങ്ങളെ പരിഗണിച്ചാണ് പ്രഖ്യാപനം. സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം ജനുവരി 11 നാണ്.

 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News