ഒമാൻ നാഷണൽ പ്രവാസി സാഹിത്യോത്സവ് ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
മസ്കത്തിലെ ബൗഷർ ബാങ്കിങ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് കാമ്പസാണ് ഈ വർഷത്തെ സാഹിത്യോത്സവ് വേദി
Update: 2026-01-04 13:10 GMT
മസ്കത്ത്: ഒമാൻ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഒമാൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ടി ഡി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് കേരള ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സാഹിത്യപ്രഭാഷണം നടത്തും. 2026 ജനുവരി 9 ന് മസ്കത്തിലെ ബൗഷർ ബാങ്കിംഗ് ആൻഡ് ഫിനാൻസ് സ്റ്റഡീസ് കാമ്പസാണ് ഈ വർഷത്തെ സാഹിത്യോത്സവിന് വേദിയാകുന്നത്. ഫാമിലി, യൂണിറ്റ്, സെക്ടർ, സോൺ മത്സരങ്ങളിലെ വിജയികളാണ് നാഷണൽ പ്രവാസി സാഹിത്യോത്സവ് വേദിയിലെത്തുന്നത്. വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തിലധികം വിദ്യാർഥികളും യുവാക്കളും സാഹിത്യോത്സവിന്റെ ഭാഗമാവും.