തണുത്തിട്ട് വയ്യ, ഒമാനിലെ സായ്ഖിൽ താപനിലെ മൈനസ് രണ്ടിലേക്ക്
വരുംദിവസങ്ങളിൽ ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു
മസ്കത്ത്: ഔദ്യോഗിക ശീതകാലത്തന് തുടക്കമായ ഒമാനിൽ കൂടുതൽ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. ഇന്ന് ദാഖിലിയ ഗവർണറേറ്റിലെ സായ്ഖിൽ രേഖപ്പെടുത്തിയ താപനില -0C ആണ്. കനത്ത തണുപ്പ് കാരണം വരുംദിവസങ്ങളിൽ ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ദുമൈത്ത്, ഹൈമ എന്നിവിടങ്ങളിൽ 6°C. മഹദ, സുനൈന എന്നിവിടങ്ങളിൽ 8.4°C ഉം ഹംറ അൽ ദുറൂഅയിൽ 8.5°C യുമാണ് രേഖപ്പെടുത്തിയ താപനില. കനത്ത തണുപ്പ് കാരണം ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജ്യോതിശാസ്ത്രമനുസരിച്ച് ഒമാനിൽ ഔദ്യോഗിക ശീതകാലത്തിന് ഇന്ന് തുടക്കമായിട്ടുണ്ട്. 88 ദിവസം നീണ്ടു നിൽക്കുന്നതായിരിക്കും ഇത്തവണത്തെ ശീതകാലം. അതേസമയം, അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ഒമാനിൽ സാഹസിക ടൂറിസത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സാഹസിക വിനോദ പരിപാടികൾ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്നും, പങ്കെടുക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി.