മണൽപ്പരപ്പിലെ പോരാട്ടം; പതിനൊന്നാമത് ഒമാൻ ഡെസേർട്ട് മാരത്തൺ ജനുവരിയിൽ

ലോകോത്തര താരങ്ങളെ സ്വീകരിക്കാനൊരുങ്ങി ബിദിയ

Update: 2025-12-29 13:11 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: പതിനൊന്നാമത് ഒമാൻ ഡെസേർട്ട് മാരത്തൺ 2026 ജനുവരി 10ന് ആരംഭിക്കും. നോർത്ത് ശർഖിയ ഗവർണറേറ്റിലെ ബിദിയയിലാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ സാഹസിക കായിക മാമാങ്കം ഒരുങ്ങുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ താരങ്ങളും അമച്വർ ഓട്ടക്കാരും ഈ മാരത്തണിൽ മാറ്റുരയ്ക്കും. ബിദിയയിലെ അൽ വാസിൽ ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് സൗത്ത് ശർഖിയയിലെ ഖാഹിദ് കടൽത്തീരത്ത് അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ പാത ക്രമീകരിച്ചിരിക്കുന്നത്. ഏകദേശം 165 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന മാരത്തണിന് പുറമെ, 100 കിലോമീറ്റർ നടത്തം, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക വിഭാഗങ്ങൾ തുടങ്ങി വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News