ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിലെത്തി

തിങ്കളാഴ്ച രാവിലെ ഒരു ഒമാൻ റിയാലിന് 215.80 രൂപ വരെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്

Update: 2023-08-22 19:01 GMT
Advertising

മസ്‌കത്ത്: ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോർഡിലെത്തി. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം തകരാനും വിനിമയ നിരക്ക് ഉയരാനും പ്രധാന കാരണം. തിങ്കളാഴ്ച രാവിലെ ഒരു ഒമാൻ റിയാലിന് 215.80 രൂപ വരെയാണ് വിനിമയ സ്ഥാപനങ്ങൾ നൽകിയത്.

ഒമാൻ റിയാലിൻറെ വിനിമയ നിരക്ക് ഉയർന്നതോടെ വിനിമയ സ്ഥാപനങ്ങൾ വഴി നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണവും വർധിച്ചു.ജൂൺ മാസത്തിൽ വിനിമയ നിരക്ക് 212.20രൂപ വരെ താഴ്ന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടടോബർ 20നാണ് വിനിമയ നിരക്ക് സർവ്വകാല റിക്കോർഡിൽ എത്തിയത്. ഇന്ത്യയിൽ വിദേശ നിക്ഷേപകരുടെ സാന്നധ്യം ഓഹരി വിപണിയെ ശക്തിപ്പെടുത്തുമെങ്കിലും എണ്ണ വില ഇനിയും ഉയരുകയാണെങ്കിൽ വിനിമയ നിരക്കും ഉയരാൻ കാരണമാകും.

അക്കൗണ്ട് കമ്മി ഉയരുന്നതും യു.എസ് ഡോളർ ശക്തിപ്പെടുന്നതും പണപ്പെരുപ്പം ഉയരുന്നതും അടക്കമുള്ള കാണങ്ങളാണ് രൂപ ദുർബലമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വിലയും ഈ വർഷം ആദ്യം മുതൽ കുത്തനെ ഉയർന്നിട്ടുണ്ട്. ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും വിദേശ ഫണ്ടുകളുടെ ഒഴുക്കും രൂപയെ ബാധിക്കുന്നതാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News