വിദ്യാഭ്യാസരം​ഗത്ത് വിപ്ലവമാകാൻ ഹൈതം സിറ്റിയിൽ ആദ്യ സ്കൂൾ

90 ക്ലാസ് മുറികൾക്കൊപ്പം, എട്ട് സയൻസ് ലബോറട്ടറികൾ, അത്യാധുനിക സ്‌പോർട്‌സ് സൗകര്യങ്ങൾ എന്നിവ അടങ്ങുന്ന സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

Update: 2025-10-13 09:34 GMT

മസ്കത്ത്: ഒമാനിലെ സുൽത്താൻ ഹൈതം സിറ്റിയിലെ ആദ്യ സ്കൂളിന്റെ നിർമാണം പുരോഗമിക്കുന്നു. വിദ്യഭ്യാസരംഗത്തെ സപ്രധാന ചുവടുവെപ്പായി മാറുന്നതാണ് ഹൈതം സിറ്റിയിലെ സ്കൂൾ. അക്കാദമിക് കലാപരമായ പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച് വിദ്യാർഥികൾക്ക് വിപുലമായ അവസരങ്ങൾ നൽകുന്നതാണ് ഹൈതം സിറ്റിയിലെ സ്കൂളുകൾ. സുൽത്താൻ ഹൈതം സിറ്റിയുടെ സംയോജിത വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാണ് പദ്ധതി.

90 ക്ലാസ് മുറികൾക്കൊപ്പം, എട്ട് സയൻസ് ലബോറട്ടറികൾ, അത്യാധുനിക സ്‌പോർട്‌സ് സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ഒരുക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ, മൂന്ന് ആധുനിക സമുച്ചയങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോന്നിലും 2,300 ൽ അധികം വിദ്യാർഥികളെ ഉൾക്കൊള്ളുന്ന മൂന്ന് സ്കൂളുകളും ഉണ്ടാകും. റെസിഡൻഷ്യൽ ഏരിയകളിൽ നിന്ന് പത്ത് മിനിറ്റിനുള്ളിൽ എത്താവുന്ന ഈ സൗകര്യങ്ങിൽ ഹരിത ഇടങ്ങൾ, നീന്തൽക്കുളങ്ങൾ, കളിസ്ഥലങ്ങൾ, സൃഷ്ടിപരമായ മേഖലകൾ എന്നിവയും ഒരുക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെയും സഹകരണ ശ്രമമാണ് ഈ സ്കൂളുകൾ. ആദ്യത്തെ സ്വകാര്യ സ്കൂൾ ഇതിനകം നിർമാണത്തിലാണ്. കൂടാതെ രണ്ട് അധിക മോഡലുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പൂർത്തിയാകുമ്പോൾ, ഈ മാതൃക മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. സുസ്ഥിര നഗരവികസനവും സാമ്പത്തിക വൈവിധ്യവത്കരണവും ലക്ഷ്യമിട്ട് ഒമാൻ നടപ്പിലാക്കുന്ന വലിയ പദ്ധതിയാണ് ഹൈതം സിറ്റി.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News